'നൂറ് ദിനം നൂറ് പുസ്തകങ്ങൾ' സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രകാശനം ചെയ്യും

2021-08-31 13:39:19

    
    100 ദിനം-100 പുസ്തകം-പുസ്തകക്കാലം എന്ന നാമധേയത്തിലുള്ള   കേരള സംഗീത നാടക അക്കാദമിയുടെ ബൃഹത്തായ പുസ്തക പ്രസിദ്ധീകരണ പദ്ധതിയുടെ  ഭാഗമായി പുറത്തിറക്കുന്ന നൂറ് പുസ്തകങ്ങളിൽ ആദ്യത്തെ നാല് പുസ്തകങ്ങൾ, സാംസ്‌കാരിക വകുപ്പ്  മന്ത്രി സജി ചെറിയാൻ  അക്കാദമി പുരസ്‌കാര വിതരണ ചടങ്ങിൽ പ്രകാശനം ചെയ്യും.  ബിനു.എം പള്ളിപ്പാടിന്റെ  ചെങ്ങന്നൂരാതിപ്പാട്ട്, കെ എ ശങ്കരന്റെ  ഉത്തരേന്ത്യൻ സംഗീതധാര, ടി എം എബ്രഹാമിന്റെ എൻ എൻ പിള്ള , വി.ഡി പ്രേമപ്രസാദിൻറെ നാടകപ്പാതയിലെ വഴിവിളക്കുകൾ  എന്നീ പുസ്തകങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്യുക. അക്കദമി പ്രോഗ്രാം  ഓഫീസർ വി.കെ അനിൽകുമാർ പുസ്തക പരിചയം നടത്തും. സംസ്ഥാന സർക്കാറിൻറെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് അക്കാദമി 100 പുസ്തകങ്ങൾ  പുറത്തിറക്കുന്നത്.                          തീയ്യതി 31/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.