സുപ്രീം കോടതിയില്‍ പുതിയ ഒമ്ബത് ജഡ്ജിമാര്‍ ചുമതലയേറ്റു.

2021-08-31 15:45:52

    
    ന്യുഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരായി നിയമിതനായ ഒമ്ബത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒമ്ബത് പേര്‍ ഒരുമിച്ച്‌ ചുമതലയേല്‍ക്കുന്നത്.
ഇവരില്‍ മൂന്നു പേര്‍ വനിതകളാണ്. കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് എന്‍.വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.

ജസ്റ്റീസ് അഭയ് ഒക, ജസ്റ്റീസ് വിക്രം നാഥ്, ജസ്റ്റീസ് ജിതേന്ദ്ര കുമാര്‍ മഹേശ്വരി, ജസ്റ്റീസ് ഹിമ കോഹ്ലി, ജസ്റ്റീസ് ബി.വി നാഗരത്‌ന, ജസ്റ്റീസ് സി.ടി രവികുമാര്‍, ജസ്റ്റീസ് എം.എം സുന്ദരേശ്, ജസ്റ്റീസ് ബേല എം.ത്രിവേദി, ജസ്റ്റീസ് പി.എസ് നരസിംഹ എന്നിവരാണ് ചുമതലയേറ്റത്.

സീനിയോരിറ്റി അനുസരിച്ച്‌ ജസ്റ്റീസ് നാഗരത്‌ന, ജസ്റ്റീസ് വിരകം നാഥ്, ജസ്റ്റീസ് പി.സ് നരസിംഹ എന്നിവര്‍ക്ക് ചീഫ് ജസ്റ്റീസ് പദവിയില്‍ വരാന്‍ അര്‍ഹതയുണ്ട്.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനുള്ളില്‍ എട്ട് ജഡ്ജിമാര്‍ വരെ ഒരുമിച്ച്‌ ചുമതലയേറ്റ ചരിത്രമുണ്ട്. 1989ല്‍ ജസ്റ്റീസ് എം. ഫാത്തിമ ബീവി സുപ്രീം കോടതിയില്‍ എത്തിയത് മറ്റൊരു ചരിത്രമായി. നിലവില്‍ ജസ്റ്റീസ് ഇന്ദിര ബാനര്‍ജിയാണ് സുപ്രീം കോടതിയില്‍ ഉള്ള ഏക വനിത അംഗം. മദ്രാസ് ഹൈക്കോടതിയായിരുന്ന അവര്‍ 2018 ഓഗസ്റ്റ് 7നാണ് നിയമിതയായത്.

ചീഫ് ജസ്റ്റീസ് അടക്കം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയര്‍ന്നു.                                                   തീയ്യതി 31/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.