സഹായിച്ച പതിനായിരങ്ങളെ പെരുവഴിയിലാക്കി അവസാനത്തെ പട്ടാളക്കാരനും അഫ്ഗാന് വിട്ടു, അമേരിക്ക ഉപേക്ഷിച്ച അത്യാധുനീക ആയുധങ്ങള്‍ ഇനി താലിബാന്
2021-08-31 15:47:56

ഓഗസ്റ്റ് 31 എന്ന ഡെഡ്ലൈന് താലിബാന് പ്രഖ്യാപിച്ചപ്പോഴേ അമേരിക്കന്‍ സേന എല്ലാം കണക്കുകൂട്ടിയിട്ടുണ്ടാകാം.
അതിനാല്‍ തന്നെയാകും ഓഗസ്റ്റ് 30ന് തന്നെ അവസാന പട്ടാളക്കാരനെയും കൊണ്ട് അമേരിക്കന്‍ വിമാനം അഫ്ഗാന് മണ്ണു വിട്ടുയര്‍ന്നത്. ഇതോടെ രാജ്യം ഔദ്യോഗികമായി താലിബാന് ഭീകരരുടെ കൈയ്യിലായി. രണ്ടു പതിറ്റാണ്ടുകൊണ്ട് 2500ല്‍ പരം അമേരിക്കന്‍ സൈനികരാണ് അഫ്ഗാന് മണ്ണില്‍ പിടഞ്ഞു തീര്‍ന്നത്. അവസാന അമേരിക്കന്‍ വിമാനവും പറന്നുയര്‍ന്നതോടെ അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയപോലെയാണ് താലിബാന് ആഹ്ലാദം പ്രകടിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് തന്റെ വാഗ്ദാനം നിറവേറ്റിയപ്പോള്‍ ഭീകരരുടെ ദയയ്ക്കായി കാത്ത് തെരുവിലായത് ഏകദേശം ഇരുന്നോറോളം അമേരിക്കന്‍ പൗരന്മാരും അതുപോലെ താലിബാന് വിരുദ്ധരായ പതിനായിരക്കണക്കിന് അഫ്ഗാന് പൗരന്മാരുമാണ്. ഇനിയവര്‍ക്ക് രക്ഷപ്പെടാന്‍ ഹമീദ് കര്‍സായ് വിമാനത്താവളം ഒരു മാര്‍ഗ്ഗമല്ലാതായി മാറിയിരിക്കുന്നു. അവസാനമായി പറന്നുയര്‍ന്ന സി -17 വിമാനത്തില്‍ അഫ്ഗാനിലെ അമേരിക്കന്‍ സ്ഥാനാധിപതി റോസ്സ് വില്‍സണും ഉണ്ടായിരുന്നതായി പെന്റഗണ്‍. തീയ്യതി 31/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.