നായ, പൂച്ച വളര്‍ത്തല്‍: ഇനി ലൈസന്‍സ് നിർബന്ധം.
2021-08-31 15:49:48

തിരുവനന്തപുരം: നായ്ക്കളെയും പൂച്ചകളെയും വീട്ടില്‍ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു.എല്ലാ വര്‍ഷവും പുതുക്കുകയും വേണം. 'ബ്രൂണോ കേസി'ല്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് ലൈസന്‍സ് സംവിധാനവും രജിസ്ട്രേഷനും നിര്‍ബന്ധമാക്കുന്നത്. ഇത് സംബന്ധിച്ച് എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. തിരുവനന്തപുരം നഗരസഭ രജിസ്ട്രേഷന് നടപടികളുടെ അന്തിമ കരട് തയ്യാറാക്കിക്കഴിഞ്ഞു.
കരടില്‍ പറയുന്നത്...
ഒരാളിന് പരമാവധി വളര്‍ത്താവുന്ന നായ്ക്കളുടെ എണ്ണം 10
വളര്‍ത്തുനായ്ക്കള്‍ അയല്ക്കാര്ക്ക് ശല്യമുണ്ടാക്കരുത്
നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും
തുടര്‍ച്ചയായി നിയമം ലംഘിച്ചാല്‍ നായ്ക്കളെ പിടിച്ചെടുത്ത് ലേലം ചെയ്യും
പരിശീലകര്‍ക്കും പരിപാലന കേന്ദ്രങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധം
ലൈസന്‍സില്ലാതെ വളര്‍ത്തുന്നവര്‍ക്ക് പിഴയും കടുത്ത ശിക്ഷയും
രജിസ്ട്രേഷന് മുമ്ബ് പേവിഷ ബാധയ്ക്കെതിരായ കുത്തിവയ്പ് നിര്‍ബന്ധം. തീയ്യതി 31/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.