മാനസികാരോഗ്യം വീണ്ടെടുത്തുവരൂ; ജീവനക്കാർക്ക്​ ഒരാഴ്ച അവധി നൽകി നൈക്​

2021-08-31 15:50:36

    
    വാഷിങ്​ടൺ: ഉൽപാദനം കൂട്ടി വിപണി പിടിക്കു​േമ്പാഴും ജീവനക്കാരുടെ ആരോഗ്യം പരിഗണിക്കാൻ മനസ്സ്​ വെക്കുന്ന ഉടമകൾക്കൊപ്പം നിൽക്കാനാണ്​ ലോകത്തിനിഷ്​ടം. അത്തരത്തിലൊരു തീരുമാനവുമായി ലോകത്തെ അദ്​ഭുതപ്പെടുത്തിയിരിക്കുന്നത്​ പ്രമുഖ സ്​പോർട്​സ്​ ബ്രാൻഡായ'നൈക്​' ആണ്​. യു.എസിലെ കോർപറേറ്റ്​ ഓഫീസിലുള്ള എല്ലാ ജീവനക്കാർക്കും അടിയന്തരമായി ഒരാഴ്​ച ശമ്പ​ളത്തോടു കൂടിയുള്ള പൂർണ വിശ്രമമാണ്​ കമ്പനി അനുവദിച്ചിരിക്കുന്നത്​. മാനസികാരോഗ്യം വീണ്ടെടുക്കുകയും ഊർജവും ഉന്മേഷവും തിരിച്ചുപിടിക്കുകയും ചെയ്യാനാണ്​ അവധി. തിങ്കൾ മുതൽ അടുത്ത വെള്ളിയാഴ്ച വരെ എല്ലാവർക്കും വീട്ടിലിരിക്കാം. അടുത്തിടെയായി നിരവധി സ്​ഥാപനങ്ങൾ ഇതേ മാതൃകയിൽ ജീവനക്കാർക്ക്​ അവധി നൽകി തുടങ്ങിയിട്ടുണ്ട്​. തുടർച്ചയായ ജോലിയും അതിന്‍റെ തുടർച്ചയായ സമ്മർദങ്ങളും കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ നടപടി. നൈകിന്‍റെ മറ്റു കേന്ദ്രങ്ങളിൽ അവധി ബാധകമാകില്ല.                                                                                                                                               തീയ്യതി 31/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.