കള്ളുഷാപ്പ് തൊഴിലാളികൾക്കുള്ള ധനസഹായ വിതരണം സെപ്റ്റംബർ ഒന്ന് മുതൽ

2021-09-01 13:05:14

    തിരുവനന്തപുരം ജില്ലയിൽ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ അംഗീകൃത തൊഴിലാളികൾക്ക് 2021 ഓണത്തോടനുബന്ധിച്ച് സർക്കാർ അനുവദിച്ച ധനസഹായം സെപ്റ്റംബർ ഒന്ന് മുതൽ തൊഴിലാളികൾ ഉൾപ്പെടുന്ന റേഞ്ചുകളിലെ എക്‌സൈസ് സർക്കിൾ ഓഫീസ് വഴി വിതരണം ചെയ്യും. ധനസഹായത്തിന് അർഹരായ തൊഴിലാളികൾ കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗത്വം തെളിയിക്കുന്ന കാർഡുമായി ബന്ധപ്പെട്ട എക്‌സൈസ് സർക്കിൾ ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ ഹാജരാകണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു.                                                                                                                              തീയ്യതി 01/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.