ഐ.ടി.ഐ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം

2021-09-01 13:07:18

    
    പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.റ്റി.ഐകളിലെ വിവിധ മെട്രിക്/നോൺമെട്രിക് ട്രേഡുകളിലേയ്ക്ക് 2021-23 ബാച്ചിലെ പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു.  www.scdd.kerala.gov.in ലെ ITI admission 2021 ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം.  എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം, എസ്.റ്റി വിഭാഗത്തിന് 10 ശതമാനം, മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകളുള്ളത്.  സെപ്റ്റംബർ 15 നകം അപേക്ഷ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾ ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ്, അയ്യൻകാളി ഭവൻ, വെള്ളയമ്പലം, കവടിയാർ (പി.ഒ), തിരുവനന്തപുരം (ഫോൺ നം. 0471 2316680), ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, (ഫോൺ നം. 0495 2371451), ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവയിലും വകുപ്പിന്റെ വെബ്‌സൈറ്റിലും ലഭിക്കും.  വിശദവിവരങ്ങൾക്ക്: 9947683806, 9446516428 എന്നീ നമ്പറുകളിലും വിളിക്കാം.                                                                                              തീയ്യതി 01/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.