സംസ്ഥാനത്ത്‌ വാ​ഹ​ന​ നി​കു​തി അ​ട​യ്ക്കേ​ണ്ട തീ​യ​തി സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ട്ടി

2021-09-02 12:12:02

    സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള നികുതി അടയ്ക്കുന്നതിനുള്ള കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. 

കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് വീണ്ടും സാവകാശം അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

വാര്‍ഷിക/ക്വാര്‍ട്ടര്‍ നികുതി അടയ്ക്കേണ്ട എല്ലാ   വാഹന ഉടമകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 

കോവിഡ് മൂലമുള്ള ലോക്ഡൗണിനെത്തുടര്‍ന്ന് നികുതി അടയ്ക്കുവാനുള്ള കാലാവധി നീട്ടണമെന്ന വാഹന ഉടമകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും നീട്ടിയത്.                                                                                                                        തീയ്യതി 02/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.