ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനെതിരെ ജനകീയ വിചാരണ നടത്തി

2021-09-02 12:12:56

    
    കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പിനെതിരെ കാസര്‍കോട് ഒപ്പ് മരച്ചുവട്ടില്‍ ജനകീയ വിചാരണ നടത്തി. ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച മുഴുവന്‍ നിക്ഷേപകര്‍ക്കും അവരുടെ നിക്ഷേപവും നഷ്ടപരിഹാരവും ഉടനെ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നിക്ഷേപകരും പിഡിപി കാസര്‍കോട് ജില്ലാ കമ്മിറ്റിയും നടത്തി വരുന്ന സമരത്തിന്‍റെ ഭാഗമായി കാസര്‍കോട് ഒപ്പ് മരച്ചുവട്ടില്‍ ജനകീയ വിചാരണ എന്ന സമര പരിപാടി സംഘടിപ്പിച്ചത്.  
    ജ്വല്ലറി ഉടമകളുടെയും ഡയറക്ടര്‍മാരുടെയും അവരുടെ ബിനാമികളുടെയും സ്വദേശത്തും വിദേശത്തുമുള്ള സ്വത്ത് വകകള്‍ കണ്ടെത്തുകയും തട്ടിപ്പ് കാലയാളവില്‍ രേഖകള്‍ കൈമാറിയ സ്വത്തുക്കള്‍ ഉള്‍പ്പെടെ എന്തൊക്കെയാണെന്ന് അന്വേഷണ പരിധിയില്‍ കൊണ്ട് വന്ന് നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപം തിരിച്ച് കിട്ടുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നും ജനകീയ വിചാരണയില്‍ ആവശ്യപ്പെട്ടു. നീതി കിട്ടുന്നത് വരെ തുടര്‍ പ്രക്ഷോഭം ശക്തമാക്കുവാനും തീരുമാനിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിരവധി നിക്ഷേപകര്‍ സമരത്തില്‍ അണിനിരന്നു. 
ഒപ്പ് മരച്ചുവട്ടില്‍ നടന്ന ജനകീയ വിചാരണ പിഡിപി സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ് ഉദ്ഘാടനം ചെയ്തു. യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. സിപിഐ(എം) ഏരിയ സെക്രട്ടറി ഹനീഫ പാണലം മുഖ്യപ്രഭാഷണം നടത്തി. എസ്.എം ബഷീര്‍ കുഞ്ചത്തൂര്‍, മൊയ്തു ഹദ്ദാദ്, മുഹമ്മദ് സഖാഫ് തങ്ങള്‍ ബേക്കല്‍, കെ.എം. ഷാഫി ഉദുമ, സുബൈദ പടന്ന, അസീസ് ഹാജി കുഞ്ഞിപള്ളി, മുത്തലിബ്, സൈനുദ്ധീന്‍, ഹംസ എം.സി, എം. നസീമ, ഷാഫി കളനാട്, ഖാലിദ് ബംബ്രാണ, എം.സി നാസിര്‍ തൃക്കരിപ്പൂര്‍, കെ.പി മുഹമ്മദ് ഉപ്പള, അബ്ദുല്ല ബദിയടുക്ക, സിദ്ധീഖ് ബത്തൂല്‍, മൂസ അടുക്കം പിഡിപി നേതാക്കളും നിക്ഷേപകരും സമരത്തില്‍ പ്രസംഗിച്ചു. ഷാഫി സുഹ്രി സ്വാഗതവും ജാസി പൊസോട്ട് നന്ദിയും പറഞ്ഞു.                                                                                        തീയ്യതി 02/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.