മലയാളി നഴ്സിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, കോട്ടയം സ്വദേശിക്കെതിരെ പരാതി

2021-09-02 12:15:43

    
    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിവാഹ വാഗ്ദാനം നല്‍കി മലയാളി നഴ്‌സിനെ പീഡിപ്പിച്ചതായി പരാതി.കോട്ടയം സ്വദേശി ഗ്രീനു ജോര്‍ജിനെതിരെ ഡല്‍ഹി അമര്‍ കോളനി പൊലീസ് സ്‌റ്റേഷനില്‍ ആണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഇയാളും ഡല്‍ഹിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്.

2014 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയെ ഗ്രീനുവിന്റെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.                                                  തീയ്യതി 02/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.