പതിനാലാം ബാച്ച് സമാപന ദിനം ആഘോഷിച്ചു

2021-09-02 12:24:38

    
    കാസർകോട് : ജി.എച്ച്.എസ്.എസ്.ചന്ദ്രഗിരി തുല്യതയുടെ  പതിനാലാം ബാച്ച് പഠിതാക്കൾ പരീക്ഷയുടെ സമാപന ദിനത്തിലെ ആഘോഷത്തോടനുബന്ധിച്ച് ചന്ദ്രഗിരി സ്ക്കൂളിൽ 22വർഷം സേവനമനുഷ്ടിച്ച അധ്യാപകനും, പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷനുമായ വിജയൻ മാഷിനെ ചെമനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ പൊന്നാടയണിയിച്ച് ആദരിച്ചു.

പഞ്ചായത്തിലെ സാക്ഷരതയ്ക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച ജില്ലാ സാക്ഷരതാ സമിതി അംഗവും, പത്താം വാർഡ് മെമ്പറുമായ രാജൻ പൊയ്‌നാച്ചിയെ സ്റ്റാർസ് എഡ്യൂക്കേഷൻ വിംഗ് കൺവീനർ റമിസ്സ് മുഹമ്മദ് പൊന്നാടയണിയിച്ചു.

തുടർന്ന് തുടർ വിദ്യഭ്യാസത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച അധ്യാപകരായ മണികണ്ഠദാസ് മാസ്റ്റർ, ബക്കർ മാഷ്, മാധവൻ മാഷ്, ഉഷാകുമാരി ടീച്ചർ, അനില ടീച്ചർ, ശ്രീകല ടീച്ചർ, ഉഷ ടീച്ചർ, സ്വപ്ന ടീച്ചർ, ലിനി  ടീച്ചർ, സിമി ടീച്ചർ, രമ്യ ടീച്ചർ, വീണാകുമാരി ടീച്ചർ, കൂടാതെ സെന്റർ കോ-ഓർഡിനേറ്റർമാരായ തങ്കമണി, പ്രിയ എന്നിവർക്ക് പതിനാലാം ബാച്ച് സ്നേഹോപഹാരം നല്കി.

ചായ സൽക്കാരത്തിന് ശേഷം സ്റ്റാർസ് എഡ്യൂക്കേഷൻ വിംഗിന്റെ ആഭിമുഖ്യത്തിൽ നടന്ന പൂക്കള മത്സരത്തിനും, അടിക്കുറിപ്പ്  മത്സരത്തിനുമുള്ള ആറ് സമ്മാനങ്ങളും വേദിയിൽവെച്ച്   വിജയികൾക്ക് നല്കി., പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയത് ഉദുമ പടിഞ്ഞാർ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ എട്ടാം ക്ലാസ്സ്‌  വിദ്യാർത്ഥിനി ആയിഷ കെ.എ.യും, അടിക്കുറിപ്പ് മത്സരത്തിലെ ഒന്നാം സമ്മാനം കരസ്ഥമാക്കിയത് ബെണ്ടിച്ചാൽ സ്വദേശിനി ഷഹാന മീത്തലുമാണ്.
 സ്റ്റാർസ് ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ്‌ ട്രെഷറർ അബ്ദുൽ റഹ്മാൻ കല്ലട്രയാണ് ആറ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്. 

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ  ചെമനാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മൻസൂർ കുരിക്കളുടെ അധ്യക്ഷതയിൽ ചെമനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ചെമനാട് പഞ്ചായത്ത്‌ ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ രമ ഗംഗാധരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശംസുദ്ധീൻ തെക്കിൽ, വാർഡ് മെമ്പർ മറിയ മാഹിൻ, സ്റ്റാർസ് എഡ്യൂക്കേഷൻ വിംഗ്   കോ-ഓർഡിനേറ്റർമാരായ അംബിക, റഹ്മത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.

സെന്റർ കോ-ഓർഡിനേറ്റർ തങ്കമണി സ്വാഗതവും, സ്റ്റാർസ് എഡ്യൂക്കേഷൻ വിംഗ് കൺവീനർ റമിസ്സ് മുഹമ്മദ് നന്ദിയും പറഞ്ഞു.                                                                                                                                 തീയ്യതി 02/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.