നിർധന കുടുംബ ദുരന്തം : അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു

2021-09-02 12:26:20

    അങ്കമാലി: പിഞ്ചു മക്കളുടെ വേർപാടിന്  പിറകെ അമ്മയും മരിച്ചതറിഞ്ഞു ഒരു ഗ്രാമമാകെ ശോകമൂകമായി.                 ഭർത്താവിൻ്റെ വേർപാടിൽ മനംനൊന്ത് കഴിയവേ ജീവിത ദാരിദ്ര്യവും കൂട്ടിനെത്തിയപ്പോൾ ഹതഭാഗ്യയായ  ഈ വീട്ടമ്മയ്ക്ക് മുന്നിൽ  തോന്നിയ തോന്നാ ബുദ്ധി അവരുടെയും രണ്ട്  കൊച്ചു മക്കളുടെയും  ജീവൻ തന്നെ അപഹരിക്കുകയായിരുന്നു.   
മക്കളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ അമ്മ  ആശുപത്രിയിൽ വെച്ചും  മൂന്നും ആറും വയസുള്ള കുട്ടികൾ തൽസമയവും മരിച്ചു.

അങ്കമാലിയ്ക്കടുത്ത് തുറവൂർ പെരിങ്ങാംപറമ്പിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഇവിടെ  ഇളംതുരുത്തി വീട്ടിൽ  പരേതനായ അനൂപിൻ്റെ ഭാര്യ  അഞ്ജു (29), മക്കളായ ആദ്ര (6) അരുഷ (3) എന്നിവരാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. അമ്മയും സഹോദരനും വീടിന് പുറത്ത് പോയിരിക്കുകയായിരുന്നു. അവർ വീട്ടിലെത്തിയപ്പോൾ അകത്ത് നിന്നും വീട്  പൂട്ടിയിട്ട നിലയിലായിരുന്നു. പലതവണ വാതിലിൽ തട്ടിയിട്ടും തുറക്കാതെ വന്നപ്പോൾ ജനലിന്റെ ഗ്ലാസ് തകർത്ത് നോക്കിയപ്പോഴാണ് അവർ കിടപ്പ് മുറിയിൽ തീയേറ്റ്  കിടക്കുന്നത് കാണാനിടയായത്. മൂവരെയും ഉടൻ തന്നെ വാതിൽ പൊളിച്ച്  അകത്ത് കടന്ന് ആശുപത്രിയിൽ കൊണ്ടുപോയി. തത്സമയം തന്നെ കുട്ടികൾ മരിച്ച നിലയിലായിരുന്നു. കുട്ടികളുടെ  മാതാവ്   അഞ്ജു കളമശ്ശേരി മെഡിക്കൽ കോളേജിൽ  വച്ചാണ് മരണമടഞ്ഞത്.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.  ഇന്ന് പോലീസ് സർജന്റെ   നേതൃത്വത്തിൽ  പോസ്റ്റ്മാർട്ടത്തിന് ശേഷം മൃത ദേഹങ്ങൾ ബന്ധുക്കൾ ക്ക് വിട്ടുകൊടുക്കും. ‌                    
                                                                                                                                                                                           Report : സുരേന്ദ്രൻ അങ്കമാലി.                                                                                                                                          തീയ്യതി 02/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.