സർവേയ്ക്ക് പേരും ലോഗോയും ക്ഷണിച്ചു

2021-09-02 12:33:40

    
    സാമൂഹിക സാമ്പത്തിക ഇല്ലായ്മകൾ നിമിത്തം അതിതീവ്ര ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്താൻ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മേൽനോട്ടത്തിൽ നടത്തുന്ന സർവേയ്ക്ക് സംസ്ഥാനതലത്തിൽ ഉപയോഗിക്കുന്നതിന് പേരും, ലോഗോയും പൊതുജനങ്ങളിൽ നിന്ന് മത്സരാടിസ്ഥാനത്തിൽ ക്ഷണിച്ചു.
ആശയങ്ങളും, കാഴ്ചപ്പാടുകളും മലയാളത്തനിമയിൽ ആയിരിക്കണം. സൃഷ്ടികൾ സെപ്റ്റംബർ 10ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് ചീഫ് ഓഫീസർ, റൂറൽ ഇൻഫർമേഷൻ ബ്യൂറോ, സ്വരാജ് ഭവൻ, ആറാം നില, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കണം.
തെരഞ്ഞെടുക്കുന്ന പേര്/ലോഗോകൾക്ക് പുരസ്‌കാരം നൽകും. എൻട്രികൾ അവരവരുടെ മൊബൈൽ ഫോൺ നമ്പറടക്കം പൂർണ്ണ മേൽവിലാസം രേഖപ്പെടുത്തി ribkerala@gmail.com ഇ-മെയിൽ എന്ന വിലാസത്തിലും നൽകാം. കൂടുതൽ വിവരങ്ങൾ 0471 2317262 എന്ന ഫോൺ നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ചുവരെ അറിയാം.                                                    തീയ്യതി 02/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.