നോർക്ക റൂട്ട്സ് പ്രവാസി തണൽ പദ്ധതിയിലേക്ക് അപേക്ഷിക്കാം

2021-09-02 12:34:34

    
    കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയവരുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  പദ്ധതിയുടെ ആദ്യഘട്ടത്തിൽ 140 പേർക്ക് സഹായം ലഭ്യമാക്കിയിരുന്നു.
25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്‌സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷൻ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. www.norkaroots.org എന്ന വെബ് സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്കിൽ New registration ഓപ്ഷനിൽ അപേക്ഷിക്കാമെന്ന് നോർക്ക സി ഇ ഒ  അറിയിച്ചു. വിശദാംശങ്ങൾ Norkaroots.org യിൽ ലഭ്യമാണ്.                                                      തീയ്യതി 02/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.