മഴവില്ല് ടീച്ച് സയൻസ് ഫോർ കേരള' ശിൽപശാല സമാപിച്ചു

2021-09-02 12:42:24

    
    കേരള ഡെവലപ്മെൻറ് ആൻറ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സംഘടിപ്പിച്ച അഞ്ചുദിവസത്തെ 'മഴവില്ല് ടീച്ച് സയൻസ് ഫോർ കേരള' ശിൽപശാലയ്ക്ക് സമാപനമായി. മുണ്ടൂർ ഐ.ആർ.ടി.സിയിൽ നടന്ന സമാപനസമ്മേളനം സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മഴവില്ല് കോർ കമ്മിറ്റി അംഗം ഡോ: സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ-ഡിസ്‌ക് മെമ്പർ സ്രെകട്ടറി ഡോ: പി.വി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണവും മഴവില്ല് ചെയർമാൻ പ്രൊഫ: സി.പി നാരായണൻ വിശിഷ്ട പ്രഭാഷണവും നടത്തി. മഴവില്ല് പ്രോഗ്രാം കൺസൾട്ടൻറ് എ. ഷാജി നന്ദി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ കെ-ഡിസ്‌ക് നടപ്പാക്കി വരുന്ന ഇന്നവേഷൻ പദ്ധതികളുടെ ഭാഗമായി മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ ശാസ്ത്ര പ്രാവീണ്യം വർധിപ്പിക്കാൻ നടപ്പാക്കുന്ന പദ്ധതിയാണ് 'മഴവില്ല്'.
സംയോജിത ശാസ്ത്ര അധ്യാപനത്തെ അടിസ്ഥാനമാക്കി പുതിയ രീതിശാസ്ത്രം വികസിപ്പിക്കുക എന്നതാണ് മഴവില്ല് പദ്ധതിയുടെ ലക്ഷ്യം. അഞ്ചു തീമുകളായി തയാറാക്കിയിട്ടുള്ള പാഠ്യവിഷയങ്ങളെ വിലയിരുത്താനും പരസ്പരം ബന്ധിപ്പിച്ച് സംയോജിത ശാസ്ത്ര പഠനമെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള പ്രക്രിയയുടെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ശിൽപശാല സംഘടിപ്പിച്ചത്.                                                                                                                           തീയ്യതി 02/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.