പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്; ആനി രാജയെ തള്ളി സി.പി.ഐ

2021-09-02 17:35:45

    
    പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങുണ്ടെന്ന ആനി രാജയുടെ പരാമര്‍ശം സി.പി.ഐ നേതൃത്വം തള്ളി. ആനി രാജയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കി. ഒമ്പതാം തിയ്യതി സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരുമ്പോള്‍ വിഷയം ചര്‍ച്ചയാവും. ഇതിന് ശേഷം വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം. പ്രതിപക്ഷം ഏറെനാളായി ഉന്നയിക്കുന്ന ആരോപണം ഭരണപക്ഷത്തെ മുതിര്‍ന്ന വനിതാ നേതാവ് തന്നെ ഏറ്റെടുത്തത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.                            തീയ്യതി 02/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.