സുനീഷയുടെ വീട്ടുകാരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന് ഭർത്താവ്
2021-09-02 17:39:15

പയ്യന്നൂർ: കോറോത്തെ കൊളങ്ങരത്തുവളപ്പിൽ സുനീഷ (26) ഭർതൃവീട്ടിലെ കുളിമുറിയിൽ ജീവനൊടുക്കിയ സംഭവത്തിനുപിന്നിൽ ഭർത്താവിെൻറയും ബന്ധുക്കളുടെയും പീഡനമാണെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിെൻറ ഭാഗമായി സുനീഷയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധന തുടങ്ങി. സുനീഷ സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭർത്താവുമായി സംസാരിക്കുന്നതെന്ന് കരുതുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ഇതിെൻറ ആധികാരികതകതയാണ് സൈബർ സെല്ലിെൻറ സഹായത്തോടെ പൊലീസ് പരിശോധിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സുനീഷയുടെ വീട്ടുകാരുടെ മൊഴിയെടുത്തിരുന്നു.ബുധനാഴ്ച സുനീഷയുടെ സുഹൃത്തുക്കളുടെയും ഫോണിൽ ബന്ധപ്പെട്ട മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയതായി പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, ഭർത്താവിെൻറ വീട്ടിൽ കോവിഡ് രോഗികൾ ഉള്ളതിനാൽ ആരുടെയും മൊഴിയെടുക്കാൻ സാധിച്ചില്ല.ഇതോടെ ഭർത്താവിെൻറ ഉൾപ്പെടെ ഫോൺ പരിശോധന വൈകും.
തീയ്യതി 02/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.