കുഞ്ഞാലിക്കുട്ടിക്കെതിരായ സാമ്പത്തികാരോപണത്തിൽ തെളിവുകൾ കൈമാറിയെന്ന് ജലീൽ
2021-09-02 17:40:06

മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണത്തിൽ തെളിവുകൾ ഇ.ഡിക്ക് കൈമാറിയെന്ന് കെ.ടി.ജലീൽ എം.എൽ.എ. കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകളാണ് കൈമാറിയത്. തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇരുവർക്കും നോട്ടീസ് അയച്ചുവെന്നും ജലീൽ പറഞ്ഞു. ചന്ദ്രികയിലെ കള്ളപ്പണ നിക്ഷേപാരോപണത്തിലാണ് ജലീലിന്റെ വെളിപ്പെടുത്തൽ.കുഞ്ഞാലിക്കുട്ടിയും മകനും ചന്ദ്രിക ദിനപത്രത്തെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചുവെന്നും ജലീൽ ആരോപിച്ചു. എ.ആർ നഗർ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറിയിട്ടില്ല. കൂടുതൽ രേഖകൾ സംഘടിപ്പിച്ച് ബന്ധപ്പെട്ടവർക്ക് കൈമാറുമെന്നും ജലീൽ പറഞ്ഞു.
ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ വലിയ വിവാദങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ, ചന്ദ്രികയുടെ അക്കൗണ്ടിലിട്ടത് പാർട്ടി പിരിച്ച പണമാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം വിശദീകരിച്ചത്. തീയ്യതി 02/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.