ചെര്‍ക്കളയിൽ സ്‌കൂള്‍ പരിസരത്തെ അനധികൃത മത്സ്യ കച്ചവടം ഒഴിപ്പിച്ചു

2021-09-03 17:00:54

    
    ചെര്‍ക്കള: സ്‌കൂള്‍ പരിസരത്തെ അനധികൃത മത്സ്യകച്ചവടം അധികൃതര്‍ ഒഴിപ്പിച്ചു. ചെര്‍ക്കള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്തെ കച്ചവടമാണ്‌ പൊലീസിന്റെ സഹായത്തോടെ പഞ്ചായത്തും, ആരോഗ്യ വകുപ്പധികൃതരും ചേര്‍ന്ന്‌ ഒഴിപ്പിച്ചത്‌. സ്‌കൂളിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ ഇത്തരം കച്ചവടങ്ങള്‍ പാടില്ലെന്ന്‌ അധികൃതര്‍ നിര്‍ദ്ദേശിച്ചു.

അനുമതിയില്ലാതെ നടത്തിയിരുന്ന മത്സ്യ കച്ചവടം സ്‌കൂള്‍ പരിസരത്തും റോഡിലും ദുര്‍ഗന്ധം ഉയര്‍ത്തിയിരുന്നു. ഇതു പരിസരവാസികള്‍ക്കും വിഷമം ഉണ്ടാക്കുന്നതായി പരാതി ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി രാമചന്ദ്രന്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍, ജനമൈത്രി ബീഫ്‌ ഓഫീസര്‍ അനീഷ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.                                                                                         

തീയ്യതി 03/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.