കണ്ണൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ വീണ്ടും പീഡനശ്രമം, ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

2021-09-03 17:15:56

    
    പതിനാല് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ആർ എസ് എസ് പ്രവർത്തകനെ അറസ്റ്റ്  ചെയ്തു,

തൃപ്പങ്ങോട്ടൂരില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചു വരികയായിരുന്ന പെണ്‍കുട്ടിയെയാണ് നിരന്തരമായി യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ ഫോണിലൂടെയും നേരിട്ടും പിന്തുടര്‍ന്ന വിഷ്ണു കഴിഞ്ഞ ജൂണ്‍ മാസം ആദ്യം വീട്ടില്‍ നിന്നും ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി വാഴമലക്കടുത്ത് വെച്ച്‌ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും കൂടാതെ അതിനു ശേഷം ജൂണ്‍ 10ന് രാത്രി പൊയിലൂര്‍ മടപ്പുരക്ക് അടുത്ത് വെച്ചും ലൈംഗിക അതിക്രമം നടത്തിയതായും പരാതിയില്‍ പറയുന്നു.

ഇതിനുപുറമേ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയതായും പരാതിയില്‍ പറയുന്നു. ഇതിന്‍്റെ അടിസ്ഥാനത്തില്‍ കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച്‌ പ്രതിയെ എസ് ഐ സുഭാഷ് ബാബു, എ എസ് ഐമാരായ സുനില്‍ കുമാര്‍, മിനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എ സുധി എന്നിവരുമുള്‍പ്പെട്ട സംഘമാണ് അറസ്റ്റു ചെയ്തത്.
നേരത്തെ ബിജെപി പഞ്ചായത്ത് പ്രസിഡന്റ്‌ പത്മരാജൻ പാലത്തായി യിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് വലിയ വിവാദമായിരുന്നു, വീണ്ടും പീഡനം വർധിക്കുന്നത് ശക്തമായ നടപടി യില്ലാത്തതിനാലാണെന്ന് നാട്ടുകാർ പറയുന്നു.                              തീയ്യതി 03/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.