കാഞ്ഞങ്ങാട് ഇൻഡോർ സ്റ്റേഡിയം യുഡിഎഫ് കൗൺസിലർമാർ ധർണ്ണ നടത്തി
2021-09-03 17:16:41

കാഞ്ഞങ്ങാട്: ആലാമിപ്പള്ളിയിൽ മുഴുവൻ സ്ഥലവും അക്വയർ ചെയ്തു ഓപ്പൺ സ്റ്റേഡിയം നിർമ്മിക്കാനുള്ള പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാൻഡിന് മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ ധർണ്ണ നടത്തി. അനധികൃതമായി ആരംഭിച്ച ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി നിർത്തിവയ്ക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.മുൻസിപ്പൽ യു.ഡി.എഫ് ചെയർമാൻ അഡ്വ. എൻ.എ ഖാലിദ് ഉദ്ഘാടനം ചെയ്തു. കെ.കെ ജാഫർ അദ്ധ്യക്ഷത വഹിച്ചു. എം.പി ജാഫർ, സി.കെ. റഹ്മത്തുള്ള, കെ.പി. ബാലകൃഷ്ണൻ, എം. കുഞ്ഞികൃഷ്ണൻ, സി.വി സലാം, ടി. അന്തുമാൻ, ലക്ഷ്മണൻ, കൗൺസിലർ വി.വി. ശോഭ സംസാരിച്ചു. കൗൺസിലർമാരായ സി.കെ. അഷ്രഫ്, ടി. മുഹമ്മദ് കുഞ്ഞി, സെവൻ സ്റ്റാർ അബ്ദുൽ റഹിമാൻ, സി.എച്ച് സുബൈദ, ഹസീന റസാഖ്, അസ്മ മാങ്കവുൽ, റസിയ ഗഫൂർ, ആയിഷ, അനീസ സംബന്ധിച്ചു. കൗൺസിലർ ടി.കെ. സുമയ്യ സ്വാഗതം പറഞ്ഞു. തീയ്യതി 03/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.