ചെന്നിത്തലയുടെ വിമര്‍ശനങ്ങളോട് ‘നോ കമന്റ്സ്’;അവസാന വാക്ക് സുധാകരൻ എന്ന് വി ഡി സതീശൻ

2021-09-03 17:20:12

    
    കോൺഗ്രസ് നേതൃത്വത്തിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങളോട് മറുപടി പറയാതെ ‘നോ കമന്റ്സിൽ ഒതുക്കി വി ഡി .സതീശന്‍റെ മറുപടി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാന വാക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തന്നെയാണ്. സംഘടനാബോധം കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും വി.ഡി.സതീശന്‍ കോഴിക്കോട് പറഞ്ഞു.

തുടർച്ചയായ രണ്ടു തോൽവികൾ വലിയ പാഠങ്ങളാണ്. അതിൽ നിന്നു ചില കാര്യങ്ങൾ പഠിച്ചാലേ മുന്നോട്ടു പോകാൻ കഴിയൂ. കോൺഗ്രസ് വെറും ആൾക്കൂട്ടമാണെന്ന ആക്ഷേപമുണ്ട്. അതു പരിഹരിക്കാൻ സെമി കേഡർ പാർട്ടിയായി മാറണം. അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. 6 മാസത്തിനുള്ളിൽ കോൺഗ്രസിന്റെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കും. സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും കെ.സുധാകരനാണ് അവസാന വാക്കെന്നും വി.ഡി.സതീശൻ പറഞ്ഞു. കോഴിക്കോട് ഡിസിസിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സതീശൻ. ചെന്നിത്തലയുടെ വിമര്‍ശനങ്ങളോട് ‘നൊ കമന്റ്സ്’ എന്ന മറുപടിയാണ് വി.ഡി.സതീശന്‍ കോഴിക്കോട്ട് നൽകിയത്.

അതേസമയം കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഇല്ല എന്നു പറഞ്ഞ് കണ്ണടയ്ക്കുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഞാനീ പാര്‍ട്ടിയിലെ നാലണ മെമ്പറാണിപ്പോള്‍‌. ഉമ്മന്‍ചാണ്ടി അതുപോലെയല്ല. എഐസിസി ജനറല്‍ സെക്രട്ടറിയാണ്, വര്‍ക്കിംഗ് കമ്മിറ്റി മെമ്പറാണ്. ഞാന്‍ ഈ പ്രസ്ഥാനമില്ലാത്തയാളാണ്. ഉമ്മന്‍ചാണ്ടിയോട് സംഘടനാപരമായി തന്നെ ആലോചിക്കാനുള്ള ബാദ്ധ്യത എല്ലാവര്‍ക്കുമുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാണിച്ചു.
താനും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ നയിച്ച 17 വർഷക്കാലം വലിയ നേട്ടം കൈവരിച്ചു. അധികാരം കിട്ടിയപ്പോള്‍ താന്‍ ധാർഷ്ട്യം കാട്ടിയിട്ടില്ല. ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ച് കൊണ്ടുപോയി. അഹങ്കാരത്തോടെ പ്രവർത്തിച്ചിട്ടില്ല. അച്ചടക്കത്തെ കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷം. മുൻകാല പ്രാബല്യം പരിശോധിച്ചാൽ ഇവരാരും പാർട്ടിയിലുണ്ടാകില്ലെന്നും ചെന്നിത്തല തുറന്നടിച്ചു.                                                                                                    

തീയ്യതി 03/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.