നിയന്ത്രണം വിട്ടെത്തിയ മീൻ ലോറിയിടിച്ചു, വീടിന് മുന്നിൽ വെച്ച് 53 കാരന് ദാരുണാന്ത്യം

2021-09-04 17:19:06

    
    തൃശൂർ: കുന്നംകുളത്തിന് സമീപം മീൻ കയറ്റിയ ലോറി നിയന്ത്രണം വിട്ട് ഇടിച്ച്  ഗ്യഹനാഥന് ദാരുണാന്ത്യം.പാറേമ്പാടം തലക്കോട്ടുകര വീട്ടിൽ പാവുണ്ണിയുടെ മകൻ ജെയിംസ് ആണ് മരിച്ചത്. രാവിലെ 6.30 തോടെയായിരുന്നു സംഭവം. കുന്നംകുളത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് മീൻ കൊണ്ടു പോകുന്ന വണ്ടി വീടിനു മുന്നിൽ വെച്ചാണ് ജെയിംസിനെ ഇടിച്ചത്. റോഡരികിൽ നിന്നയാളെ ഇടിച്ച് വീഴ്ത്തിയ ശേഷം ലോറി വൈദ്യുതി പോസ്റ്റും ഇടിച്ച് തകർത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.                                                                                                               തീയ്യതി 04/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.