എംസി റോഡില്‍ മാരുതി കാറും മിനി ലോറിയും കൂട്ടിയിടിച്ച്‌​ യുവതി മരിച്ചു

2021-09-04 17:20:07

    
    കൊട്ടാരക്കര: എംസി റോഡില്‍ മൈലംപണയില്‍ ഭാഗത്ത്​ മാരുതി കാറും മിനി ലോറിയും കൂട്ടിയിടിച്ച്‌​ കാര്‍ യാത്രക്കാരിയായ യുവതി മരിച്ചു.കാര്‍ ഓടിച്ചിരുന്ന യുവാവിന് പരിക്കേറ്റു. ചക്കുവരയ്ക്കല്‍ ആവിയോട്ട് വീട്ടില്‍ അംബിക (48 ) ആണ് മരിച്ചത് . ആലപ്പുഴ പത്തിയൂര്‍കാല ശ്രീനിലയത്തില്‍ അമല്‍ രാജ് (37) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ മൈലം ഇഞ്ചക്കാട് ജംഗ്ഷന് സമീപമായിരുന്നു അപകടം.

അടൂര്‍ ഭാഗത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്ക്‌ വരികയായിരുന്ന മാരുതി കാര്‍ എതിര്‍ദിശയില്‍ നിന്നുവന്ന മിനി ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു . കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അനുമാനം. ഇടിയുടെ ആഘാതത്തില്‍ കാറി​െന്‍റ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും തലക്ക്​ ഗുരുതര പരിക്കേറ്റ യുവതി മരണപ്പെടുകയായിരുന്നു.

വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലാക്കാന്‍ കൊട്ടാരക്കരയില്‍ നിന്നും തിരിച്ച ആംബുലന്‍സ് മൈലം മുട്ടമ്ബലത്ത് വച്ച്‌ മറിഞ്ഞു. എതിരെവന്ന ലോറിയില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയില്‍ മറ്റൊരു കാറുമായി ആംബുലന്‍സ് ഇടിച്ചു മറിയുകയായിരുന്നു . അപകടത്തില്‍ ആര്‍ക്കും പരിക്കില്ല . എം.സി റോഡില്‍ ഏനാത്ത് മുതല്‍ മൈലം വരെയുള്ള ഭാഗം സ്ഥിരം അപകട മേഖലയാണ്. നൂറുകണക്കിന് ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്.                                                                                                                                                               തീയ്യതി 04/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.