നിര്‍മ്മാണ തൊഴിലാളി മത്സ്യം പിടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

2021-09-04 17:21:06

    
    എടത്വ: നിര്‍മ്മാണ  തൊഴിലാളി  മത്സ്യം പിടിക്കുന്നതിനിടെ  പാടത്ത് കുഴഞ്ഞുവീണ് മരിച്ചു. തായങ്കരി വടകരച്ചിറ വി.റ്റി റെജി (48) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ തായങ്കരി ചുങ്കം പാടത്തുവെച്ചാണ് സംഭവം. വെള്ളം വറ്റിച്ച പാടത്ത് മത്സ്യം പിടിക്കാനിറങ്ങിയപ്പോഴാണ് റെജി കുഴഞ്ഞു വീണത്. പാടത്ത് നിന്നിരുന്നവര്‍ ഓടിയെത്തി റെജിയെ എടത്വായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട് നിര്‍മ്മാണ മേഖലയില്‍ ഇന്ന് പണി ഇല്ലാതിരുന്നതിനാല്‍ പാടത്ത് മത്സ്യം പിടിക്കാന്‍ ഇറങ്ങിയതാണ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: കമലമ്മ. മക്കള്‍: സജന, സനീഷ്, സജയ്.                                                         തീയ്യതി 04/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.