മലയാളി വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ്; കര്‍ണാടകയില്‍ ഒരു കോളേജ് കൂടി അടച്ചു

2021-09-04 17:23:53

    
    ബം​ഗളൂരു: മലയാളി വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കർണാടകയിലെ ഒരു നഴ്സിങ് കോളജ് കൂടി അടച്ചുപൂട്ടി. ബംഗളുരു ഹൊറമാവിലെ സ്വകാര്യ നഴ്സിങ് കോളജാണ് പൂട്ടിയത്.

സർക്കാർ നിർദേശത്തെ തുടർന്നാണ് കോളജ് സീൽ ചെയ്തത്. മുന്നൂറ്‌ വിദ്യാർഥികളിൽ 34 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റീനിൽ കഴിയുന്നുണ്ടെന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ നിർദേശിച്ചു. ഏഴ് ദിവസമാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയേണ്ടത്.                                                                    തീയ്യതി 04/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.