നിയമസഭ കയ്യാങ്കളി കേസിൽ സെപ്റ്റംബർ ഒമ്പതിന് വിധി

2021-09-06 16:57:29

    തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ സെപ്റ്റംബർ ഒമ്പതിന് വിധി പുറപ്പെടുവിക്കും. ഇന്ന് കോടതി ചേരാത്ത സാഹചര്യത്തിലാണ് വിധി പുറപ്പെടുവിക്കുന്നത് മാറ്റിയത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും നൽകിയ തടസഹരജികളിലാണ് തിരുവനന്തപുരം സി.ജെ.എം കോടതി വിധി പുറപ്പെടുവിക്കുക.

കയ്യാങ്കളി കേസിൽ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ശിവൻകുട്ടി അടക്കമുള്ള ആറു പ്രതികൾ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ വിടുതൽ ഹരജി നൽകിയിരുന്നു. പ്രതികളുടെ ഹരജികൾ ഫയലിൽ സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിർദേശ പ്രകാരം കേസിന്‍റെ വാദം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല തടസഹരജി നൽകിയത്.കേസിൽ കക്ഷി ചേരാനോ തടസഹരജി നൽകാനോ ചെന്നിത്തലക്കോ അഭിഭാഷക പരിഷത്തിനോ അധികാരമില്ലെന്നാണ് പ്രോസിക്യൂഷൻ പ്രധാനമായും വാദിച്ചത്. കക്ഷി ചേരാനും തടസഹരജി നൽകാനും ഹരജിക്കാർക്ക് അധികാരമുണ്ടോ ഇല്ലയോ എന്നാണ് കോടതി ഇന്ന് വിധി പറയേണ്ടി ഇരുന്നത്.

2015ൽ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റിന്‍റെ കാ​ല​ത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ൻ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളാ​ണ്​ കേ​സി​നാ​ധാ​രം. മന്ത്രി ശിവൻ കുട്ടിയെ കൂടാതെ മുൻ മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​ടി. ജ​ലീ​ൽ, മുൻ എം.എൽ.എമാരാ‍യ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവർ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം സി.​ജെ.​എം കോ​ട​തിയുടെ​ ഉ​ത്ത​ര​വു​ണ്ടാ​യി.എന്നാൽ, ബാ​ഹ്യ​സ്വാ​ധീ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് പി​ൻ​വ​ലി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം സി.​ജെ.​എം കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. തു​ട​ർ​ന്ന്,​ ശി​വ​ൻ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​റിന്‍റെ നി​ല​പാ​ട്​ കോ​ട​തി​യി​ൽ അ​റി​യി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച​വ​രു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ഒാ​ഫ്​ പ്രോ​സി​ക്യൂ​ഷ​നാ​യി​രു​ന്ന വ​നി​ത​യെ​ മാ​റ്റുകയും ചെയ്തു.കൈ​യാ​ങ്ക​ളിയിൽ​ മ​ന്ത്രി​മാ​ര​ട​ങ്ങു​ന്ന സാ​മാ​ജി​ക​ർ​ക്കെ​തി​രെ എ​ടു​ത്ത കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ആ​വ​ശ്യം ത​ള്ളി​യ സി.​ജെ.​എം കോ​ട​തി ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ ഹൈ​കോ​ട​തി ത​ള്ളി. ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ​ക്ക്​ സ​ഭ​യു​ടെ അ​ന്ത​സ്സ്​ സം​ര​ക്ഷി​ക്കാ​നു​ള്ള ധാ​ർ​മി​ക ചു​മ​ത​ല​യു​ണ്ടെ​ന്ന​ത​ട​ക്കം വി​ല​യി​രു​ത്തി കേ​സ് പി​ൻ​വ​ലി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന സർക്കാർ ആ​വ​ശ്യം കോടതി നി​ഷേ​ധി​ച്ചു.തുടർന്നാണ് ഹൈ​കോ​ട​തി വിധിക്കെതിരെ കേരള സർക്കാർ സു​പ്രീം​കോ​ട​തി​യെ സമീപിച്ചത്. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളുകയായിരുന്നു. കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻകുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു.

ന്യൂഡൽഹി: നിയമസഭ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാറിന് സുപ്രീംകോടതിയിൽ തിരിച്ചടി. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളി. കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻകുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു.              തീയ്യതി 06/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.