മമ്മൂട്ടിയുടെ എഴുപതാം ജന്മദിനം; സിനിമ എനിക്കു തന്ന വലിയ സൗഭാഗ്യങ്ങളിലൊന്നാണ് മമ്മുട്ടിയുമായുള്ള ആത്മബന്ധമെന്ന് മോഹന്‍ലാല്‍

2021-09-06 17:00:30

    
    എന്നെ വഴക്കു പറയാനും ഗുണദോഷിക്കാനും അധികാരവും അവകാശവും ഞാന്‍ പതിച്ചുകൊടുത്തിട്ടുള്ള എന്റെ ജ്യേഷ്ഠസഹോദരനാണ് മമ്മൂട്ടി.
അദ്ദേഹത്തെ അനിയന്മാര്‍ വിളിക്കുന്ന ഇച്ചാക്ക എന്ന പേരാണ് ഞാനും വിളിക്കാറ്. അതെനിക്കുകൂടി അദ്ദേഹം അനുവദിച്ചുതന്നിട്ടുള്ള സ്വാതന്ത്ര്യവുമാണ്'- മോഹന്‍ലാല്‍ എഴുതുന്നു. സെപ്തംബര്‍ 7ന് എഴുപതാം പിറന്നാള്‍ ആഘോഷിയ്ക്കുന്ന മമ്മൂട്ടിയെപ്പറ്റി ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹവുമായുള്ള ആത്മബന്ധത്തെയും സാഹോദര്യത്തെയും കുറിച്ച്‌ മോഹന്‍ലാല്‍ വിവരിക്കുന്നു.
'പലര്‍ക്കും അദ്ദേഹത്തിന്റെ കാര്‍ക്കശ്യത്തോട് ഒത്തുപോകാന്‍ സാധിക്കാത്തതായി കേള്‍ക്കാറുണ്ട്. എന്നാല്‍, എനിക്കങ്ങനെയേ അല്ല. നമ്മുടെ രീതിക്ക് അദ്ദേഹത്തെ കരുതാതിരുന്നാല്‍ മാത്രം മതി. ഇച്ചാക്കയെ ഇച്ചാക്കയായി അദ്ദേഹത്തിന്റെ ശൈലിയില്‍ മനസ്സിലാക്കിയാല്‍ മതി. വളരെ രസകരമായ ആത്മബന്ധമായി അതുമാറും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലെ മറ്റൊരു ലോകത്തെ അത് നമുക്കു വെളിപ്പെടുത്തി തരും.'- മോഹന്‍ലാല്‍ പറയുന്നു.                                                                                                                                                                                   തീയ്യതി 06/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.