ജസ്റ്റിസ് സി. കെ. അബ്ദുൾ റഹീം ചുമതലയേറ്റു

2021-09-06 17:02:21

    കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനായി ജസ്റ്റിസ് സി. കെ. അബ്ദുൾ റഹീം ചുമതലയേറ്റു. ആക്ടിംഗ് ചെയർമാൻ ബെന്നി ഗിർവാസിസ്, അംഗങ്ങളായ വി. രാജേന്ദ്രൻ, രാജേഷ് ദിവാൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റത്. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് എസ്. എസ്. ബാലു, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അഭിഭാഷക അസോസിയേഷൻ തിരുവനന്തപുരം പ്രസിഡന്റ് ഫത്തഹുദ്ദീൻ, അസോസിയേഷൻ എറണാകുളം പ്രസിഡന്റ് ആർ. കെ. മുരളീധരൻ എന്നിവർ ആശംസയറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് തിരുവനന്തപുരം വഞ്ചിയൂരിലെ കോടതി നമ്പർ ഒന്നിലാണ് ചടങ്ങ് നടന്നത്.                                                                                                                                                                                       തീയ്യതി 06/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.