പയ്യന്നൂര്‍ മാതമംഗലത്ത് ഔഷധശാലയില്‍ തീപിടുത്തം; കട പൂര്‍ണമായി നശിച്ചു,മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം

2021-09-06 17:08:20

    
    പയ്യന്നൂര്‍: നഗത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ മരുന്ന് കടയ്ക്ക് തീപിടിച്ചു.
നാമദേവ ഷേണായിയുടെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് ഇന്ന് രാവിലെ എട്ടേ മുക്കാലോടെ തീപിടുത്തമുണ്ടായത്. ഓടുമേഞ്ഞ ഇരുനില കെട്ടിടത്തിനാണ് തീപിടുത്തമുണ്ടായത്. താഴത്തെ മുറിയില്‍ മരുന്ന് കടയും മുകളിലത്തെ നിലയില്‍ നാമദേവ ഷേണായിയും ഭാര്യയും രണ്ട് മക്കളും താമസമുണ്ട്. ആര്‍ക്കം പരിക്കില്ല.
മുകളിലത്തെ നിലയില്‍ താമസിക്കുന്നവര്‍ തീപിടുത്തം അറിഞ്ഞിരുന്നില്ല. നഗരത്തിലുള്ളവരാണ് സംഭവം ഫയര്‍ഫോഴ്‌സിനെയും മുകളില്‍ താമസിക്കുന്നവരെയും അറിയിച്ചത്. പെരിങ്ങോം ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. കടയിലെ മരുന്നുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.                      തീയ്യതി 06/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.