ക്ഷ​മ​യ്ക്കൊ​രു പ​രി​ധി​യു​ണ്ട്'; കേ​ന്ദ്ര​ത്തെ കു​ട​ഞ്ഞ് സു​പ്രീം കോ​ട​തി

2021-09-06 17:09:13

    ന്യൂ​ഡ​ല്‍​ഹി: സു​പ്രീം കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം കോ​ട​തി. സ​ര്‍​ക്കാ​ര്‍ കോ​ട​തി​യു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​വാ​ണോ​യെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചോ​ദി​ച്ചു. 

ട്രൈ​ബ്യു​ണ​ല്‍ റി​ഫോം​സ് ആ​ക്‌ട് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മ്ബോ​ഴാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം. കേ​ന്ദ്രം പാ​ര്‍​ല​മെ​ന്‍റി​ല്‍ നി​യ​മം പാ​സാ​ക്കി​യ​ത് കോ​ട​തി റ​ദ്ദാ​ക്കി​യ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ്. ട്രൈ​ബ്യു​ണ​ലു​ക​ളെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​തെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. 

കോ​ട​തി വി​ധി​പ്ര​കാ​രം ട്രൈ​ബ്യു​ണ​ലു​ക​ളി​ലെ ഒ​ഴി​വു നി​ക​ത്താ​ന്‍ ഒ​രാ​ഴ്ച​ത്തെ സ​മ​യം കൂ​ടി കേ​ന്ദ്ര​ത്തി​ന് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്തെ വി​വി​ധ ട്രൈ​ബ്യു​ണ​ലു​ക​ളി​ലെ ഒ​ഴി​വു​ക​ള്‍ നി​ക​ത്താ​ത്ത​തി​ല്‍ കേ​ന്ദ്ര​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി നേ​ര​ത്തേ​യും വി​മ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു.                     തീയ്യതി 06/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.