കണ്ണൂരിൽ ബിജെപി നേതാവ് കെ.ജി മാരാരുടെ സ്മൃതി കുടീരത്തിന് മുന്പില് നായയെ കൊന്ന് കത്തിച്ചതായി പരാതി
2021-09-06 17:10:58

കണ്ണൂര്‍ : ബിജെപി നേതാവ് കെ.ജി മാരാരുടെ പയ്യാമ്ബലത്തെ സ്മൃതി കുടീരത്തിന് മുന്പില് നായയെ കൊന്ന് കത്തിച്ചതായി പരാതി.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. സ്മാരകത്തിലെത്തിയ ബിജെപി പ്രവര്‍ത്തകരാണ് കത്തിക്കരിഞ്ഞ നിലയില്‍ നായയുടെ ജഡം കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കുമെന്ന് ബിജെപി അറിയിച്ചു. വിവരം അറിഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പയ്യാമ്ബലത്ത് എത്തി. കൊറോണ ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നതിനായി കൊണ്ടുവന്ന വിറകുകള്‍ സ്മാരകത്തിന് മുന്‍പിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതുപയോഗിച്ചാണ് നായയെ കത്തിച്ചിരിക്കുന്നത്.
സ്മൃതി കുടീരത്തോട് ഹീനമായ സമീപനമാണ് കോര്പ്പറേഷന് ഉള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്ജിത്ത് പറഞ്ഞു. ധാരാളം സ്ഥലമുണ്ടായിട്ടും സ്മൃതി കൂടീരത്തിന് മുന്പില് നായയെ കത്തിച്ചത് ആസൂത്രിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. തീയ്യതി 06/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.