ബംഗാൾ ഉപതിരഞ്ഞെടുപ്പ്: മമതയ്ക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ല

2021-09-06 17:14:30

കൊൽക്കത്ത∙ ബംഗാൾ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ല. ഭവാനിപൂരില്‍ മമതാ ബാനർജി പാർട്ടി സ്ഥാനാർഥിയാകുമെന്ന് തൃണമൂൽ കോൺഗ്രസ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 30നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഒക്ടോബർ മൂന്നിന് നടക്കും.മേയിൽ നടന്ന തിര‍ഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്നു മത്സരിച്ച മമത, തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. മമതയ്ക്ക് മത്സരിക്കാൻ ഭവാനിപൂരിലെ തൃണമൂൽ എംഎൽഎ സോവന്‍ദേവ് ചതോപാധ്യ രാജിവച്ചിരുന്നു. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബംഗാളിലെ സംസർഗഞ്ച്, ജംഗിപ്പൂർ എന്നീ മണ്ഡലങ്ങളിലും ഇതേ ദിവസങ്ങളിലാണ് തിരഞ്ഞെടുപ്പും വോട്ടെണ്ണലും.                                                                                           തീയ്യതി 06/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.