നീറ്റ് പരീക്ഷ നീട്ടില്ല; പരീക്ഷ മാറ്റിവെയ്ക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

2021-09-06 17:15:51

    
    നീറ്റ് പ്രവേശന പരീക്ഷ നീട്ടിവെയ്ക്കണം എന്ന ആവശ്യം സുപ്രീംകോടതി തള്ളി. സെപ്തംബർ 12ന് നടക്കുന്ന നീറ്റ് പരീക്ഷ നീട്ടണം എന്ന് ആവശ്യപ്പെട്ട് ചില വിദ്യാർഥികൾ നൽകിയ ഹരജി ആണ് കോടതി തള്ളിയത്. 16 ലക്ഷം വിദ്യാർഥികൾ എഴുതുന്ന പരീക്ഷ ചില വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

"ഞങ്ങൾ ഈ ഹരജി പരിഗണിക്കില്ല. അനിശ്ചിതത്വമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. പരീക്ഷ നടക്കട്ടെ"- ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സിബിഎസ്ഇ ഫലങ്ങൾ അപ്പോഴേക്കും പ്രഖ്യാപിക്കില്ല. എങ്കിലും വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് സെപ്തംബർ 3ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കൗൺസിലിംഗ് സമയത്ത് മാത്രമേ ഫലം ആവശ്യമുള്ളൂവെന്നാണ് എന്‍ടിഎ കോടതിയെ അറിയിച്ചത്.                                                       തീയ്യതി 06/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.