ഇടുക്കിയിൽ യുവതിയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ട സംഭവം;പ്രതി പിടിയിൽ

2021-09-06 17:18:35

    
    ഇടുക്കി പണിക്കൻകുടി സിന്ധു കൊലപാതകത്തിൽ പ്രതി മാണിക്കുന്നേൽ ബിനോയി പൊലീസ് പിടിയിൽ.ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പെരിഞ്ചാംകുട്ടിയില്‍നിന്നാണ് പോലീസ് പിടികൂടിയത്. ഇവിടെ തോട്ടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.

20 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ബിനോയിയെ കണ്ടെത്താനായി ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ച് അന്വേഷണം വ്യാപകമാക്കിയിരുന്നു. മൂന്ന് ആഴ്ച മുന്‍പു കാണാതായ ഇടുക്കി പണിക്കന്‍കുടി വലിയപറമ്പില്‍ സിന്ധു(45)വിന്റെ മൃതദേഹം ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതിയെ കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അടുക്കളയിലെ നിര്‍മാണപ്രവൃത്തികള്‍ അറിയാതിരിക്കാന്‍ ചാരം വിതറുകയും ചെയ്തിരുന്നു.

കഴിഞ്ഞ 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കന്‍കുടിയില്‍ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു.                      

തീയ്യതി 06/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.