വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിന്റെ ചികിത്സ സഹായത്തിന് ബിരിയാണി ഫെസ്റ്റ് നടത്തി യുവാക്കൾ മാതൃകയായി

2021-09-07 15:15:01

    
    രാജപുരം ; വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചെറുപനത്തടിയിലെ കെ. ആർ.ജോഷിയുടെ ചികിത്സ സഹായ ഫണ്ടിലേക്ക് ചെറു പനത്തടിയിലെ  യുവാക്കൾ
 ബിരിയാണി ഫെസ്റ്റിലൂടെ തുക കണ്ടെത്തി മാതൃകയായി. ചെറു പനത്തടിയിലെ ചെത്തുതൊഴിലാളിയായ കെ.ആർ. ജോഷിയാണ് ഇക്കഴിഞ്ഞ അവിട്ടം ദിനത്തിൽ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്ന വഴിയിൽ  അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടി മറ്റൊരു ഓട്ടോയിലിടിച്ച് മാരകമായി പരിക്കേറ്റ്  കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. അദ്ദേഹത്തിന്റെ മകൻ മറ്റൊരു വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലാണ്.  നിർധന കുടുംബത്തിലെ രണ്ട് അംഗങ്ങളും അപകടത്തിൽപ്പെട്ട് ചികിത്സയ്ക്ക് സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന ഘട്ടത്തിലാണ് ചെറു പനത്തടിയിലെ നന്മനിറഞ്ഞ ഒരു പറ്റം ചെറുപ്പക്കാർ  ബിരിയാണി ചലഞ്ച് ഏറ്റെടുത്ത് വിജയിപ്പിച്ചത്.  2800 ബിരിയാണികൾ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്താണ് ഇവരുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്.ബിരിയാണി ചലഞ്ചിന്റെ ആദ്യ  വിതരണം  വാർഡംഗം എന്ന  നിലയിൽ നിർവഹിച്ചു.ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച  തുകയിൽ ചിലവു കഴിച്ച് ബാക്കി തുക ഉടൻ കുടുംബാംഗങ്ങൾക്ക് കൈമാറും.                                                                       

തീയ്യതി 07/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.