വള്ളക്കടവ് താൽക്കാലിക പാലത്തിന്റെ നിർമാണം ഉടൻ പൂർത്തിയാക്കും: മന്ത്രി ആന്റണി രാജു

2021-09-07 15:43:49

    
    നഗരത്തിന്റെ തീര മേഖലയെ നഗര കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന വള്ളക്കടവ് പാലത്തിന്റെ പുനർനിർമാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പഴയ പാലം പൊളിച്ച് പുതിയ പാലം നിർമാണം പൂർത്തിയാകുന്നതുവരെ നഗരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ താൽക്കാലിക പാലത്തിന്റെ നിർമാണം ഒക്‌ടോബർ 15 മുമ്പ് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
വള്ളക്കടവ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ജുമാഅത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
നേരത്തെ വള്ളക്കടവ് പാലം സന്ദർശിച്ച മന്ത്രി നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നർദ്ദേശിച്ചിരുന്നു. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എല്ലാ മാസവും അവലോകനയോഗം ചേരാനും തീരുമാനിച്ചു.                                                                                                               തീയ്യതി 07/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.