കുമ്പള പ്രസ് ഫോറം നവീകരിച്ച ഒഫിസ് ഉദ്ഘാടനം ചെയ്തു

2021-09-07 15:49:16

    
    കുമ്പള: കുമ്പള പ്രസ് ഫോറം നവീകരിച്ച ഓഫിസിൻ്റെ ഉദ്ഘാടനം എ.കെ.എം അഷ്റഫ് എം.എൽ.എ നിർവഹിച്ചു.
പ്രസ് ഫോറം പ്രസിഡൻ്റ് ലത്തീഫ് ഉപ്പള അധ്യക്ഷനായി. ആപിസ് കിഡ്ണി സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് കിംസ് സൺറൈസ് ആശുപത്രി എന്നിവ ചേർന്ന് മാധ്യമ പ്രവർത്തകർക്ക് നൽകുന്ന പ്രിവിലേജ് കാർഡിൻ്റെ വിതരണോദ്ഘാടനം   എ.കെ.എം അഷ്റഫ് എം.എൽ.എ കെ.ജെ.യു ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫിന് നൽകി നിർവഹിച്ചു.  കാസർകോട് ഡി.വൈ.എസ്. പി.ബാലകൃഷ്ണൻ നായർ മുഖ്യാതിഥി.കുമ്പള സ്റ്റേഷൻ ഹൗസ് ഓഫിസർ പി. പ്രമോദ്, 
കെ.ജെ.യു ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് ഉളുവാർ,
സീനിയർ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് സലീം, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, പി.രഘുദേവൻ മാസ്റ്റർ, കെ.എം അബ്ബാസ് ഓണന്ത, കെ.രാമകൃഷ്ണൻ, സുബൈർ പടുപ്പ്,
അഹമദലി കുമ്പള സംസാരിച്ചു. സീനിയർ കൺസൽറ്റൻ്റ്  യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് സലീം ആപിസ്,കൊവിഡ് ലോക് ഡൗൺ കാലത്ത് മികച്ച സാമൂഹിക സേവനം നടത്തിയ അഷ്റഫ് സ്കൈലർ എന്നിവർക്ക് എ.കെ.എം അഷ്റഫ്  എം.എൽ.എ ഉപഹാരം നൽകി.
പ്രസ് ഫോറം സെക്രട്ടറി അബ്ദുല്ല കുമ്പള സ്വാഗതവും  ട്രഷറർ അബ്ദുൽ ലത്തീഫ് കുമ്പള നന്ദിയും പറഞ്ഞു.                                                                                                                                                                                   തീയ്യതി 07/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.