പാഴ്‌വസ്തുക്കളിൽ നിന്ന് മനോഹര ശിൽപങ്ങളൊരുക്കി മാവുങ്കാൽ സ്വദേശിയായ വിദ്യാർത്ഥി

2021-09-07 16:07:19

    
    കാഞ്ഞങ്ങാട് ∙ പാഴ്‌വസ്തുക്കളിൽ നിന്നു മനോഹര ശിൽപങ്ങൾ ഒരുക്കി വിദ്യാർഥി. മാവുങ്കാൽ ശ്രീരാമ ക്ഷേത്രത്തിനു സമീപത്തെ സി.പ്രസന്നൻ, എൻ.കെ.ദീപ ദമ്പതികളുടെ മകനും കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ സിദ്ധാർഥ് ആണ് പാഴ്‌വസ്തുക്കളിൽ നിന്നു തെയ്യത്തിന്റെയും വാഹനങ്ങളുടെയും രൂപങ്ങൾ നിർമിക്കുന്നത്. 

തുണി, കാർഡ്ബോർഡ്, ഐസ് ക്രീം കപ്പുകൾ എന്നിവയാണു ശിൽപ നിർമാണത്തിന് ഉപയോഗിക്കുന്നത്. ലോക്ഡൗൺ കാലത്ത് കൗതുകത്തിന് ആരംഭിച്ച ശിൽപ നിർമാണം ഇപ്പോൾ സജീവമായി കൊണ്ടുപോകുന്നുണ്ട് ഈ മിടുക്കൻ. ചിത്രകാരൻ കൂടിയായ സിദ്ധാർഥ് ഒരു തെയ്യം കമ്പക്കാരനാണ്. ചെണ്ട കലാകാരൻ കൂടിയായ സിദ്ധാർഥ് കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്.                                                                                                                            തീയ്യതി 07/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.