കാലിക്കടവിലെ ജനവാസ കേന്ദ്രത്തിൽ സ്വകാര്യ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരേ നാട്ടുകാർ രംഗത്ത്
2021-09-07 16:08:59

ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിലെ കാലിക്കടവിൽ ജനവാസ കേന്ദ്രത്തിൽ സ്വകാര്യ മൊബൈൽ ടവറും ബൂസ്റ്റർ സംവിധാനവും സ്ഥാപിക്കുന്നതിനെതിരേ നാട്ടുകാർ രംഗത്ത്. ഇന്നലെ രാവിലെ നാട്ടുകാർ സംഘടിച്ചെത്തി പ്രവൃത്തി തടഞ്ഞു. ജനവാസ കേന്ദ്രമായതിനാൽ ശക്തിയേറിയ റേഡിയേഷൻ ഉണ്ടാകുമെന്നാണ് ഇവർ പറയുന്നത്. ആശങ്കയ്ക്ക് പരിഹാരമാകാതെ നിർമാണം തുടരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
ശുചിമുറി
സമുച്ചയങ്ങളുടെ
ഉദ്ഘാടനം ഇന്ന്
കാസർഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 'ടേക്ക് എ ബ്രേക്കില്‍' പൂര്‍ത്തിയായ ശൗചാലയങ്ങളുടെ ജില്ലാതല ഉദ്ഘാടനം ബേഡഡുക്ക പഞ്ചായത്തിലെ പെര്ലടുക്കത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിക്കും. തീയ്യതി 07/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.