ബളാൽ ഗവ.സ്കൂളിലെ കുട്ടികൾക്ക് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ ടാബുകൾ നൽകി.

2021-09-07 16:14:17

    
    ഓൺലൈൻ പഠന സൗകര്യമില്ലാത്ത ബളാൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ ടാബുകൾ നൽകി.  നടൻ സന്തോഷ് കീഴാറ്റൂരിൽ നിന്നും പ്രധാനാധ്യാപകൻ പി ബാബുരാജൻ ടാബുകൾ ഏറ്റുവാങ്ങി. രാജേഷ് അഴീക്കോടൻ, അധ്യാപകരായ ടി കെ ജോസഫ്, സന്തോഷ്‌കുമാർ ചെറുപുഴ എന്നിവർ സംസാരിച്ചു. 
ഓൺലൈൻ പഠന സൗകര്യമില്ലാത്ത ബളാൽ സ്കൂളിലെ 50 വിദ്യാർഥികൾക്ക് മനോജ് കുമാർ (ഡൽഹി), പ്രസന്ന എടയില്യം (ബാംഗളൂരു), തെക്കടവൻ സാവിത്രി അമ്മയുടെ ഓർമ്മയ്ക്ക് മക്കൾ, രജീഷ് രാമചന്ദ്രൻ , നീലേശ്വരം റെയിൽവേ വികസന കൂട്ടായ്മ, കെഎസ്ടിഎ, കെപിഎസ്ടിഎ, എസ്എഫ്ഐ, മാലോത്ത് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ, ലെഫ്റ്റ് തിങ്കേഴ്സ്, അധ്യാപകരും ജീവനക്കാരും,  എസ്എസ്എൽസി ബാച്ചുകൾ എന്നിവരുടെ സഹായത്തോടെ സ്മാർട് ഫോണുകളും നൽകി.                                                                                                           തീയ്യതി 07/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.