കാസർകോട് ഇലക്‌ട്രിക്കൽ സർക്കിൾ ഓഫീസിൽ വിജിലൻസ് റെയ്ഡ്

2021-09-07 16:15:44

    
    കാസർകോട്: കെ.എസ്.ഇ.ബി. സെക്‌ഷൻ ഓഫീസുകളിലെ ഉപയോഗത്തിന് വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ വിജിലൻസ് റെയ്ഡ് നടത്തി. കാസർകോട് ഇലക്‌ട്രിക്കൽ സർക്കിൾ ഓഫീസിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ അപാകം കണ്ടെത്തിയതായാണ് സൂചന.

ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു. പരിശോധനയിൽ വിജിലൻസ് ഇൻസ്പെക്ടർ സിബി തോമസ്, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ കെ.വി.രാജീവ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.വി.സുരേശൻ, എൻ.മനോജ്, കെ.വി.ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.                                                      തീയ്യതി 07/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.