വിവാഹ നിശ്ചയത്തിന് വജ്ര മോതിരം നല്‍കിയില്ല; വധുവിനെ മര്‍ദ്ദിച്ച് വരന്റെ വീട്ടുകാര്‍

2021-09-07 16:17:35

    
    അമൃത്‌സര്‍: വിവാഹനിശ്ചയത്തിന് വജ്രമോതിരമില്ലാത്തതിനാല്‍ വധുവിനെ മര്‍ദ്ദിച്ച് വരന്റെ വീട്ടുകാര്‍. പഞ്ചാബിലെ ജലന്ദര്‍ നഗരത്തില്‍ ഞായറാഴ്ചയാണ് സംഭവം. പെണ്‍വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വിവാഹനിശ്ചയത്തിന് മുമ്പ് പെണ്‍വീട്ടുകാരില്‍നിന്ന് വരന്റെ വീട്ടുകാര്‍ പണമോ സ്വര്‍ണമോ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ വിവാഹനിശ്ചയത്തിനെത്തിയതോടെ ഇവര്‍ വജ്രമോതിരവും സ്വര്‍ണവളകളും കമ്മലും ആവശ്യപ്പെടുകയായിരുന്നു. ഇതോടെ രണ്ടുകൂട്ടരും തമ്മില്‍ തര്‍ക്കം മൂത്ത് അടിയാകുകയായിരുന്നു.

ഹോട്ടലിലായിരുന്നു നിശ്ചയ ചടങ്ങുകള്‍. ഇരുകൂട്ടരും തമ്മില്‍ അടിയായതോടെ വിവാഹം വേണ്ടെന്നുവെച്ചു. തുടര്‍ന്ന് വിവാഹ ദല്ലാളിലെ വിളിച്ചുവരുത്തിയപ്പോള്‍ വരന്‍ നേരത്തേ വിവാഹം കഴിച്ചിരുന്നതായും രണ്ടുകുട്ടികളുണ്ടെന്നും തെളിഞ്ഞതായി പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. ഇതോടെ വരനും കുടുംബവും ഹോട്ടലില്‍നിന്ന് കടന്നുകളഞ്ഞതായും അവര്‍ അറിയിച്ചു.

അതിനിടെ പൊലിസിനെതിരേയും പരാതി ഉയരുന്നുണ്ട്. സംഭവത്തില്‍ പൊലിസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി. എന്നാല്‍ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും പൊലിസ് പറഞ്ഞു.                                                                                                                            തീയ്യതി 07/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.