പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പ്രതി
2021-09-07 16:21:15

ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പ്രതി ബിനോയ്.
സിന്ധുവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായും പ്രതി പൊലീസിന് മൊഴി നല്കി. ബിനോയിയെ സംഭവസ്ഥലത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കുകയാണ്.
പണിക്കന്‍കുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ് അയല്‍വാസിയായ സിന്ധുവിനെ ബിനോയ് കൊന്നുകുഴിച്ചുമൂടിയത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്.
തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പ് ആവശ്യമായതിനാല്‍ ഉടന്‍ തന്നെ കസ്റ്റഡി അപേക്ഷ നല്‍കുമെന്നും പൊലീസ് അറിയിച്ചു. തീയ്യതി 07/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.