കോവിഡ് മരണം കൂടുതൽ ദക്ഷിണ കന്നഡയിലെന്ന് , കേരളാ അതിർത്തിയിലെ മദ്യശാലകൾ 13 വരെ അടച്ചിട്ട് കർണാടക

2021-09-07 16:22:01

    
    മംഗളൂരു: കർണാടകയിൽ കഴിഞ്ഞമാസം ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ മരിച്ചത് ദക്ഷിണ കന്നഡ ജില്ലയിലെന്ന് കണക്കുകൾ. 129 പേരാണ് ജില്ലയിൽ ഓഗസ്റ്റിൽ മരിച്ചത്. ഇതിൽ മറ്റു ജില്ലകളിൽനിന്ന്, ഒട്ടേറെ ആശുപത്രികളുള്ള മംഗളൂരുവിലേക്ക് ചികിത്സ തേടിയെത്തിയവരുമുണ്ട്.

കേരളവുമായി അതിർത്തി പങ്കിടുകയും നിത്യേന ഒട്ടേറെ ആളുകൾ വന്നുപോകുകയും ചെയ്യുന്ന ജില്ല എന്നനിലയ്ക്ക് കേരളത്തിലെ കോവിഡ് രോഗികളുടെ വർധന ദക്ഷിണ കന്നഡയിലും രോഗപ്പകർച്ചയ്ക്കും മരണത്തിനും വഴിയൊരുക്കുന്നുണ്ടെന്ന് ജില്ലയിലെ കോവിഡ് നോഡൽ ഓഫീസറായ ഡോ. അശോക് കുമാർ ആരോപിച്ചു.കേരളാ അതിർത്തിയിലുള്ള മദ്യശാലകളും കള്ളുഷാപ്പുകളും 13 വരെ അടച്ചിടാൻ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അതിർത്തിയിലുള്ള 24 മദ്യശാലകളും അഞ്ച് കള്ളുഷാപ്പുകളും തുറക്കരുതെന്ന് ഓഗസ്റ്റ് ആദ്യം നിർദേശിച്ചിരുന്നു. അടച്ചിട്ട മദ്യശാലകളും ബാറുകളും കള്ളുഷാപ്പുകളുമെല്ലാം കേരളത്തിൽനിന്ന് അഞ്ചുകിലോമീറ്റർ പരിധിയിലുള്ളവയാണ്. കേരളവുമായി അതിർത്തിപങ്കിടുന്ന മംഗളൂരു, ബണ്ട്വാൾ, പുത്തൂർ, സുള്ള്യ താലൂക്കുകളിലെ മദ്യശാലകളാണ് അടച്ചിട്ടത്. സെപ്റ്റംബർ 13 വരെ ഇവ തുറക്കരുതെന്നാണ് പുതിയ ഉത്തരവ്.

കേരളത്തിൽനിന്ന് മദ്യപിക്കാനായി കർണാടകയിലെ അതിർത്തിജില്ലകളിൽ എത്തുന്നവരുടെ എണ്ണം കൂടുതലാണ്. ഇതോടെയാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം പുതിയ ഉത്തരവിറക്കിയത്. കോഴിക്കോട് നിപ മരണം റിപ്പോർട്ട് ചെയ്തതോടെ ദക്ഷിണ കന്നഡയിലും ജാഗ്രതാനിർദേശം നൽകിയതായി ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ ഡോ. കെ.വി. രാജേന്ദ്ര അറിയിച്ചു.                                                                                                                                                                                 തീയ്യതി 07/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.