എന്നും പ്രായം പിറകോട്ട് സഞ്ചരിക്കട്ടെ;പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍
2021-09-07 17:02:07

നടന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍.മമ്മൂട്ടിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചാണ് താരം ആശംസകള്‍ അറിയിച്ചത്. ഇതിനോടകം തന്നെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ തരംഗമായിട്ടുണ്ട്.
‘ഞാന്‍ നിര്‍ത്തി. എങ്ങിനെയാണ് വാപ്പച്ചി നിങ്ങള്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ഈ ഫ്രെയിമില്‍ നില്‍ക്കാന്‍ പോലും കഴിയുക. മാഷാള്ള. ഞാന്‍ വാപ്പച്ചിയെ അനന്തമായി സ്‌നേഹിക്കുന്നു. വാപ്പച്ചിയുടെ കുടുംബമാവാന്‍ സാധിച്ചതില്‍ ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍. അങ്ങയെ ലോകം ആഘോഷിക്കുമ്പോള്‍ അത് ഞങ്ങള്‍ ഓര്‍ക്കും. പിറന്നാള്‍ ആശംസകള്‍ നേരുന്നു. പിന്നെ വാപ്പച്ചിക്ക് വയസ് പിന്നോട്ടാവട്ടെ എന്നും ആശംസിക്കുന്നു.’- ദുല്‍ഖര്‍ സല്‍മാന്‍
ഇതിനോടകം നിരവധി പേരാണ് മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. നടന്‍ കമല്‍ഹാസന്‍ മലയാളത്തിലാണ് മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്.
മമ്മൂട്ടിക്ക് എഴുപത് വയസായെന്ന് അറിയില്ലായിരുന്നുവെന്നും തന്നേക്കാള്‍ ഇളയതായിരിക്കുമെന്നാണ് കരുതിയതെന്നും കമല്‍ ഹാസന്‍ പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.
തീയ്യതി 07/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.