ഭാര്യാ സഹോദരിയായ 11 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക്‌ 30 വര്‍ഷം തടവു ശിക്ഷ

2021-09-07 17:04:08

    
    കാഞ്ഞങ്ങാട്‌: പതിനൊന്ന്‌ വയസുകാരിയായ ഭാര്യാ സഹോദരിയെ വിവിധ സ്ഥലങ്ങളിലും സമയങ്ങളിലും പീഡിപ്പിച്ച കേസിലെ പ്രതിക്ക്‌ 30 വര്‍ഷം തടവു ശിക്ഷ. രാജപുരം പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 35 കാരനെയാണ്‌ കാഞ്ഞങ്ങാട്‌ പോക്‌സോ കോടതി ശിക്ഷിച്ചത്‌. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കല്‍, ആവര്‍ത്തിച്ചുള്ള പീഡനം, പ്രതിയുടെ ബന്ധു എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ ശിക്ഷ. മൂന്ന്‌ വകുപ്പുകളിന്മേലുള്ള ശിക്ഷ 10 വര്‍ഷം ഒന്നിച്ചു അനുഭവിച്ചാല്‍ മതിയെന്ന്‌ കോടതി വിധി പ്രസ്‌താവനയില്‍ പറഞ്ഞു.

2018 ല്‍ ആണ്‌ കേസിനാസ്‌പദമായ സംഭവം. പെണ്‍കുട്ടിയെ ഭാര്യയുടെ വീട്ടിവല്‍ വെച്ചും ബന്ധുവീട്ടില്‍ വെച്ചും മറ്റും പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌.

ക്ലാസില്‍ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൗണ്‍സിലിംഗിന്‌ വിധേയമാക്കിയപ്പോഴാണ്‌ സംഭവം പുറത്തറിഞ്ഞത്‌. അന്നത്തെ വെള്ളരിക്കുണ്ട്‌ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എം സുനില്‍കുമാര്‍, രാജപുരം എസ്‌ ഐ ആയിരുന്ന ജയകുമാര്‍ എന്നിവരാണ്‌ കേസ്‌ അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്.                                                                                                                                                        

തീയ്യതി 07/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.