മന്ത്രി വീണാ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്രമീകരണങ്ങൾ വിലയിരുത്തി കാത്ത് ലാബിന്റെ പ്രവർത്തനം 24 മണിക്കൂറാക്കാൻ നടപടി

2021-09-08 17:34:20

    
    ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. നിപ ചികിത്സാ സംവിധാനങ്ങൾ സംബന്ധിച്ച് ആശുപത്രി അധികൃതരുമായി മന്ത്രി ചർച്ച നടത്തി. നിപ രോഗികളുടെ പരിചരണവും ചികിത്സയും സംബന്ധിച്ച് മെഡിക്കൽ ബോർഡ് കൂടി സ്റ്റേറ്റ് മെഡിക്കൽ ബോർഡിന് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. നിപയോടൊപ്പം തന്നെ കോവിഡ് നോൺ കോവിഡ് ചികിത്സകൾ ഒരു പോലെ മുന്നോട്ട് കൊണ്ടു പോകണം. ആരോഗ്യ പ്രവർത്തകർക്ക് രോഗം വരാതിരിക്കാനായി  ആവശ്യമായ സുരക്ഷാ മുന്നൊരുക്കം നടത്തണം. ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകാനും മന്ത്രി നിർദ്ദേശിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ വി.ആർ.ഡി. ലാബിൽ സജ്ജമാക്കിയ നിപ ലാബിന്റെ പ്രവർത്തനം പ്രത്യേകം വിലയിരുത്തി. എൻ.ഐ.വി. പൂന, എൻ.ഐ.വി. ആലപ്പുഴ എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടർമാരുമായും മന്ത്രി ചർച്ച നടത്തി. അതിവേഗം നിപ ലാബ് സജ്ജമാക്കി പരിശോധനയാരംഭിച്ച സംഘത്തെ മന്ത്രി അഭിനന്ദിച്ചു. സാമ്പിൾ ശേഖരം മുതൽ പ്രത്യേക സുരക്ഷയും കരുതലും എല്ലാവരും സ്വീകരിക്കണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകി.
മെഡിക്കൽ കോളേജിന്റെ വികസനം സംബന്ധിച്ച് പ്രത്യേക യോഗവും മന്ത്രി വിളിച്ചിരുന്നു. മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ശക്തിപ്പെടുത്താൻ നിർദേശം നൽകി. കാത്ത് ലാബിന്റെ പ്രവർത്തനം 24 മണിക്കൂറാക്കാനുള്ള നടപടി സ്വീകരിക്കണം. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് പ്രാധാന്യം നൽകണം. കരൾമാറ്റ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനം എത്രയും വേഗം സജ്ജീകരിക്കണം. ഗവേഷണങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് മന്ത്രി പറഞ്ഞു.                                                                                                                                                                        തീയ്യതി 08/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.