മയക്കുമരുന്ന് കേസ് ; റാണാ ദഗ്ഗുബാട്ടിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

2021-09-08 17:35:39

    
    മയക്കുമരുന്ന് കേസിൽ കൂടുതൽ തെന്നിന്ത്യൻ താരങ്ങളെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നു. ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി ഹൈദരാബാദിലെ ഇഡി ഓഫീസിൽ ഇന്ന് ചോദ്യം ചെയ്യല്ലിനായി ഹാജരായി.

30 കോടിയലിധകം രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തിരുന്നു. ഈ കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റാണാ ദഗ്ഗുബാട്ടിയെ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് റാണാ ദഗ്ഗുബാട്ടിയെ ചോദ്യം ചെയ്യുന്നത്.


ഇഡിക്ക് പുറമെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘവും വിവിധ തെലുങ്ക്-കന്നഡ സിനിമ താരങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്.

റാണയ്ക്ക് പുറമേ നടിമാരായ നടി ചാർമി കൗറിനും രാകുൽ പ്രീത് സിങിനും നർകോട്ടിക് കൺട്രോൾ ബ്യൂറോ നോട്ടീസ് അയച്ചിട്ടുണ്ട്. ചാർമി കൗറിനേയും രാകുൽ പ്രീത് സിങിനേയും കഴിഞ്ഞ ആഴ്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു. രാകുൽ പ്രീത് സിങിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എൻസിബിയും ഇരുവരേയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.                                                                                       

തീയ്യതി 08/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.