സംസ്ഥാനത്ത് കുട്ടികൾക്കായി പ്രത്യേക നിപ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തി

2021-09-08 17:36:57

    
    സംസ്ഥാനത്ത് കുട്ടികൾക്കായി പ്രത്യേക നിപ ചികിത്സാ സൗകര്യങ്ങൾ ആരോഗ്യവകുപ്പ് ഏർപ്പെടുത്തി മസ്തിഷ്ക ജ്വരലക്ഷണങ്ങളോടെ ആശുപത്രിയികളിൽ എത്തുന്ന കുട്ടികളിൽ നിപ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു കുട്ടികളിൽ നിപ ബാധ കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ നിരീക്ഷണം നടത്തുകയാണ് ആരോഗ്യവകുപ്പ് അപസ്മാരം മസ്തിഷ്ക ജ്വരം തുടങ്ങിയ ലക്ഷണങ്ങലുമായെത്തുന്ന കുട്ടികളിൽ നിർബന്ധമായും നിപ പരിശോധന നടത്തണമെന്ന് എല്ലാ ആശുപത്രികൾക്കും നിർദ്ദേശം നൽകി. തിരുവനന്തപുരം എസ്എടി ആശുപത്രി. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷനകേന്ദ്രം എന്നിവിടങ്ങളിൽ പ്രത്യേക നിപ വാർഡ് തുറന്നു

നിപ ചികിത്സക്കായി വെന്റിലേറ്റർ ഐ സി യൂ സൗകര്യങ്ങളും ഒരുക്കി ആവശ്യമെങ്കിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ നിർദേശം ലക്ഷണങ്ങളോടെ എത്തുന്ന കുട്ടികളുടെ വിവരങ്ങൾ കൈമാറാൻ ആരോഗ്യവകുപ്പ് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.                                                                                                                                                              തീയ്യതി 08/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.